Sunday, December 21, 2025

തൃശ്ശൂര്‍ പൂരത്തിനിടെ അതിക്രമത്തിനിരയായി ! സമൂഹ മാദ്ധ്യമത്തിലൂടെ ആരോപണമുന്നയിച്ച് വിദേശ വ്‌ളോഗർമാർ !

തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വ്‌ളോഗര്‍മാര്‍ അതിക്രമത്തിനിരയായതായി പരാതി. ബ്രിട്ടനിൽ നിന്നുള്ള വ്‌ളോഗർമാരായ യുവാവും യുവതിയുമാണ് തങ്ങൾക്കുണ്ടായ ദുരനുഭവം സമൂഹ മാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. വിദേശ വനിതയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം.

വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാള്‍ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ഇവർ പോലീസിൽ പരാതിപ്പെട്ടിട്ടില്ല.ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം.സംഭവത്തില്‍ ചില സംഘടനകള്‍ ഔദ്യോഗികമായി പരാതി നല്‍കുമെന്നാണ് കരുതുന്നത്.

Related Articles

Latest Articles