During Thrissur Pooram, the Thiruvambadi section halted the arrival at the Math; Complaint of unnecessary interference by the police
തൃശ്ശൂർ: പൂരത്തിൽ പ്രതിസന്ധിയുണ്ടാക്കിയത് പോലീസെന്ന് തിരുമ്പാടി ദേവസ്വം. പോലീസിന്റെ അനാവശ്യമായ ഇടപെടൽ കാരണമാണ് ചരിത്ര പ്രസിദ്ധമായ മഠത്തിലെ വരവ് നിർത്തിവച്ച് ഒരാനപ്പുറത്ത് എഴുന്നള്ളിച്ച് പന്തലിൽ അവസാനിപ്പിക്കേണ്ടി വന്നതെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് സുന്ദർ മേനോൻ ആരോപിച്ചു.
സ്വരാജ് റൗണ്ടിലേക്ക് ഉള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു എന്നും തിരുവമ്പാടി ആരോപിക്കുന്നു. തുടർന്ന് തിരുവമ്പാടിയുടെ രാത്രി എഴുന്നളളിപ്പ് നിർത്തിവെച്ചു. വെടിക്കെട്ട് സ്ഥലത്തു നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. 175 പേർക്ക് മാത്രം പ്രവേശനമെന്നും പോലീസ് നിർദ്ദേശിച്ചു. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേർ പൂര പറമ്പിൽ വേണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു. പ്രതിസന്ധിയെ തുടർന്ന് രാത്രിയിലെ മഠത്തിൽ വരവ് നിർത്തിവെച്ചു. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കി പ്രതിഷേധിച്ചു.
പൂര പറമ്പിൽ പോലീസ് രാജെന്നായിരുന്നു ദേശക്കാരുടെ പരാതി. വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്. പോലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…