Saturday, May 18, 2024
spot_img

വീണ ജോര്‍ജ്ജ് ശബരിമല കയറുമെന്ന് വെളിപ്പെടുത്തൽ ; അരവണ കൗണ്ടറിൽ വിസ്പറും സ്റ്റേഫ്രീയും വില്‍ക്കുമെന്നും എസ്എഫ്ഐ പ്രവർത്തകന്റെ ഫേസ്ബുക് പോസ്റ്റ് ,അയ്യപ്പനെയും ശബരിമലയെയും അവഹേളിച്ച ഫേസ്ബുക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

പത്തനംതിട്ടയില്‍ ജയിച്ചാല്‍ ശബരിമല കയറുമെന്ന് വീണാ ജോര്‍ജ്ജ് വാക്ക് നല്‍കിയതായി വെളിപ്പെടുത്തി എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് . എസ്എഫ്ഐ വാഴൂര്‍ ഏരിയാ കമ്മിറ്റി അംഗം വിഷ്ണു ജയകുമാര്‍ ആണ് കോടാനുകോടി വിശ്വാസികളെ വെല്ലിവിളിച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റ് ഇട്ടിട്ടുണ്ട് . ”എംപിയായി കഴിഞ്ഞാല്‍ ശബരിമലയില്‍ കയറുമെന്ന് സഖാവ് വീണ ഉറപ്പ് തന്നിട്ടുണ്ട്. അത് ഞങ്ങളുടെ വാശിയാണ്”. ഇതാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വിഷ്ണു ജയകുമാര്‍ കുറിച്ചത്. എംപിയായാല്‍ 50 വയസ് കഴിയാത്ത വീണാ ജോര്‍ജ്ജ് ശബരിമലയില്‍ എത്തുമോ എന്ന് മണ്ഡലത്തിൽ ഉടനീളം ഉയർന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരം ലഭിച്ചത്.

അതേസമയം പ്രസിദ്ധീകരിക്കാനാകാത്ത അശ്‌ളീല പദങ്ങൾ ഉപയോഗിച്ച് ശബരിമലയെയും അയ്യപ്പനേയും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ജയകുമാർ അവഹേളിക്കുന്നുമുണ്ട്‌ . വീണാ ജോര്‍ജ്ജിനെ തിരുനടയ്ക്ക് മുന്നില്‍ നിര്‍ത്തി സെല്‍ഫി എടുക്കുമെന്നും അപ്പം അരവണ കൗണ്ടറില്‍ വിസ്പറും സ്റ്റേഫ്രീയും വില്‍ക്കുമെന്നും ഇയാള്‍ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട് . വീണാ ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് എസ്എഫ്ഐയില്‍ നിന്നും ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണിയാള്‍. ഫേസ്ബുക്ക് പോസ്റ്റിനെതിരെ അയ്യപ്പ വിശ്വാസികള്‍ വ്യാപകമായ പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞു. വീണാ ജോര്‍ജ്ജ് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതിഷേധം ശക്തമാകുമ്പോൾ തന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും സൈബർസെല്ലിനു പരാതിനല്കിയതായും വെളിപ്പെടുത്തി വിഷ്ണു ജയകുമാറും രംഗത്തെത്തിയിട്ടുണ്ട്

Related Articles

Latest Articles