തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മണികണ്‌ഠേശ്വരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമണമഴിച്ചുവിട്ട് പോലീസും ഡിവൈഎഫ്‌ഐ ഗുണ്ടകളും. ബിജെപി സംസ്ഥാന കാര്യാലയം അടിച്ച് തകര്‍ത്ത കേസിലെ പ്രതിയായ പ്രിജിലിന്‍റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ ബിജു, കണ്ണന്‍, മധു, ഉണ്ണികൃഷ്ണന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണികണ്‌ഠേശ്വരം ചീനിക്കോണത്ത് ബിഎംഎസ് സ്ഥാപിച്ച വിശ്രമകേന്ദ്രം തകര്‍ത്തതാണ് പ്രശ്നങ്ങളുടെ തുടക്കം.
സംഭവത്തില്‍ ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വം പ്രതിഷേധം രേഖപ്പെടുത്തി. വട്ടിയൂര്‍ക്കാവില്‍ വിജയാഹ്ലാദത്തിന്‍റെ പേരില്‍ സിപിഎം സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്നും, ഉപതെരഞ്ഞെടുപ്പ് വേളയില്‍ പോലും സംഘര്‍ഷം നടന്നിട്ടില്ലാത്ത വട്ടിയൂര്‍ക്കാവിനെ കണ്ണൂരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. എസ്. സുരേഷ് ആരോപിച്ചു.

