ദില്ലി- ആമസോണ്‍ വനാന്തരങ്ങളിലെ കാട്ടുതീ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ. തീ നിയന്ത്രിക്കാന്‍ നടപടി എടുക്കാത്ത ബ്രസിലീയന്‍ സര്‍ക്കാരിനെതിരെ, ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയ്ക്ക് മുന്നിലാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡണ്ട് റഹിം തുടങ്ങിയവരാണ് സമരത്തില്‍ അണി നിരന്നത്. പ്രതിഷേധം വലിയ വാര്‍ത്തയായില്ലെങ്കിലും ഫോട്ടോ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ ചര്‍ച്ചയായി.സമരത്തെ പരിഹസിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ലഭിച്ച ഭൂരിപക്ഷ കമന്‍റുകളും സമരത്തെ കളിയാക്കുന്നതാണ്.
‘ആമസോണ്‍ വനാന്തരങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ തയ്യാറാവാത്ത ബ്രസീലീയന്‍ ഗവണ്‍മെന്‍റിനെതിരെ, ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയില്‍ DYFl പ്രതിഷേധം’ എന്ന കുറിപ്പോടെയാണ് റിയാസ് പ്രതിഷേധത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രണ്ടു മണിക്കൂറിനുള്ളില്‍ രണ്ടായിരത്തോളം കമന്‍റുകളാണ് പോസ്റ്റിന് ലഭിച്ചത്.ആരെ കാണിക്കാനാണ് സഖാവെ അവധി ദിനത്തിലെ ഈ കാട്ടിക്കൂട്ടല്‍ എന്നാണ് ചിലരുടെ ചോദ്യം. ശബരിമലയ്ക്ക് ശേഷം പലര്‍ക്കും ബുദ്ധി സ്ഥിരത നഷ്ടപ്പെട്ടുവെന്നും ചിലര്‍ പരിഹസിക്കുന്നു. ബ്രസില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ സൈന്യത്തെ അയച്ചു, സഖാവ് ഡാ എന്നാണ് ചിലരുടെ കളിയാക്കല്‍.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…