സ്വിറ്റ്സര്‍ലണ്ട്- ലോക ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പ് വനിതാസിംഗിള്‍സ് കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്. മുന്‍ ചാന്പ്യന്‍ ജപ്പാന്‍റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്‍റെ കിരീടനേട്ടം. സ്കോര്‍- 21-7 21- 7 ചരിത്രത്തിലാദ്യമായാണ് സിന്ധു ലോക ബാഡ്മിന്‍റണില്‍ കിരീടം ചൂടുന്നത്. 2017ലും 2018ലും ടൂര്‍ണമെന്‍റില്‍ ഫൈനലിലെത്തിയിരുന്നെങ്കിലും കിരീടപ്പോരാട്ടത്തില്‍ കീഴടങ്ങാനായിരുന്നു വിധി.
പക്ഷെ ഇക്കുറി സിന്ധുവിന്‍റെ പരിശ്രമം വിജയത്തിലെത്തി.2017ലെ ഫൈനലില്‍ തന്നെ തോല്‍പിച്ച് കിരീടം നേടിയ ഒകുഹാരയ്ക് എതിരെയുള്ള മധുരപ്രതികാരമായി സിന്ധുവിന് ഈ വിജയം. ഈ സീസണില്‍ സിന്ധുവിന്‍റെ ആദ്യ കിരീടം കൂടിയാണിത്.ബാഡ്മിന്‍റൺ വേൾഡ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി സിന്ധുവിന്‍റെ പേരിലാണ്. മുന്‍ വോളി ഇന്‍റര്‍നാഷണല്‍ പി വി രമണയുടെയും പി വിജയയുടെയും മകളാണ് പി വി സിന്ധു
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…