rape
കുമളി: 13കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐക്കാരന് പിടിയിൽ. കുമളി അമരാവതി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മനു മനോജ് (31) ആണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ മദ്യപിച്ചെത്തിയ മനു 13-കാരിയായ പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ച് അകത്ത് കയറി. തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി അയല്‍വക്കത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ മനുവിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരിന്നു.
മുന്‍പും സമാനമായ കേസില്‍ മനു പ്രതിയായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് ആ പെണ്‍കുട്ടിയെ തന്നെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. മനു മനോജിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…