Kerala

വ്യാപാരികൾക്ക് ഭീഷണിക്കത്ത് അയച്ചത്, മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരുടെ ഓഫീസില്‍ നിന്ന്; നിർണ്ണായക വിവരങ്ങൾ പുറത്ത്

പാറോപ്പടി: മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരുടെ ഓഫീസില്‍ നിന്ന് ലഘുലേഖ കണ്ടെത്തി. കോഴിക്കോട്ടെ ഓഫീസില്‍ നിന്നാണ് ലഘുലേഖ കണ്ടെത്തിയത്. നേരത്തെ വ്യാപാരികള്‍ക്ക് നല്‍കിയ ഭീഷണിക്കത്തിന്റെ കൈപ്പടയിലുള്ള കുറിപ്പുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. മൂന്ന് വ്യാപാരി പ്രമുഖര്‍ക്ക് ഇത്തരത്തിൽ കത്ത് ലഭിച്ചിരുന്നു.

അതേസമയം കുറിപ്പുകള്‍ കണ്ടെത്തിയത് പാറോപ്പടി ഹബീബ് റഹ്മാന്റെ ഓഫീസില്‍ നിന്നാണ്. ഇരുവര്‍ സംഘത്തില്‍ ഒരാള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കണമെന്നും ഇല്ലെങ്കില്‍ ബിസിനസ് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് വ്യാപാരികള്‍ക്ക് കത്ത് ലഭിച്ചിരിക്കുന്നത്.

വയനാട്ടില്‍ നിന്നും രജിസ്റ്റേര്‍ഡായി അയച്ച കത്ത് കോഴിക്കോട്ടെ വ്യാപാരികള്‍ക്കാണ് ലഭിച്ചത്. കത്തുകള്‍ അയച്ചവര്‍ കോഴിക്കോട് സ്വദേശികളാണെന്നും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു, കോഴിക്കോട് നിന്ന് കാര്‍ മാര്‍ഗം വയനാട്ടിലെത്തിയ ഇരുവര്‍ സംഘം അവിടെ നിന്ന് രജിസ്റ്റര്‍ കത്ത് അയക്കുകയായിരുന്നു. മാവോയിസ്റ്റുകളുടെ പേരില്‍ ഇവര്‍ തട്ടിപ്പ് നടത്തുകയായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇരുവര്‍ സംഘത്തില്‍പ്പെട്ട കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് എസിപി ടി പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. തുടർന്നാണ് കുറിപ്പുകൾ കണ്ടെടുത്തത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

48 mins ago

വീണ്ടും ബോംബ് ഭീഷണി !പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന്…

59 mins ago

ജാമ്യകാലാവധി അവസാനിച്ചു!കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി

ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ…

1 hour ago

പിണറായി വിജയനെന്ന ക്യാപ്റ്റൻ ഈ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?

മുസ്ലിം പ്രീണനത്തിനെതിരെ കേരളത്തിലെ സിപിഎമ്മിൽ കൂട്ടക്കലാപത്തിന് സാധ്യത I EDIT OR REAL

2 hours ago