Kerala

കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍ ചോദിക്കാനിരിക്കുന്ന ഡിവൈഎഫ്‌ഐയുടെ ആദ്യ ശ്രമം തന്നെ വൻ കോമഡിയായി.ചോദ്യങ്ങൾ ചോദിക്കുന്നതിന് മുന്നേ പ്രവർത്തകർ മൂട്ടിലെ പൊടിയും തട്ടി സ്ഥലം വിട്ടു

പ്രധാനമന്ത്രിയോട് ചോദിക്കാൻ തയ്യാറാക്കിയ 100 ചോദ്യങ്ങളില്‍ ആദ്യത്തെ 10 എണ്ണം ശംഖുമുഖത്ത് നടന്ന ഡിവൈഎഫ്‌ഐ യുവസംഗമ പരിപാടിയില്‍ അവതരിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.ഇതിനായി പരിപാടിക്കെത്തിയവര്‍ക്ക് ഡിവൈഎഫ്‌ഐ ചോദ്യങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍ ഇ പി ജയരാജന്റെ പ്രസംഗം കഴിഞ്ഞതോടെ ചോദ്യം ചോദിക്കാനായി ഏല്‍പ്പിച്ച പ്രവര്‍ത്തകരെല്ലാം മൂട്ടിലെ പൊടിയും തട്ടി സ്ഥലംവിട്ടു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെത്തന്നെ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു. കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനുമാണ് ഉദ്ഘാടനം ചെയ്തത്.

അതേസമയം, പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ യുവം പരിപാടി വൻ വിജയമായി.രാഷ്ട്രീയത്തിന് അതീതമായി വിവിധ രംഗങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘യുവം 2023’ വേദിയിൽ പരിപാടിയുടെ പേര് അന്വർത്ഥമാക്കി മലയാള സിനിമയിലെ താരങ്ങളും ഗായകരും അണിചേർന്നു. ബിജെപി നേതാവു കൂടിയായ നടൻ സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, നടനും ഗായകനുമായ വിജയ് യേശുദാസ്, നടിമാരായ അപർണ ബാലമുരളി, നവ്യ നായർ, ഗായകൻ ഹരിശങ്കർ തുടങ്ങിയവരും പ്രധാന മന്ത്രിയുമായി വേദി പങ്കിട്ടു.ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും വേദിയിൽ സന്നിഹിതനായിരുന്നു.

പ്രധാനമന്ത്രി വേദിയിലെത്തുന്നതിന് മുമ്പ് നവ്യ നായരുടെ നൃത്തവും സ്റ്റീഫൻ ദേവസിയുടെ സംഗീതപരിപാടിയും വേദിയിൽ നടന്നിരുന്നു. തേവര ജം‌ക്‌ഷനിൽ നിന്നു മെഗാ റോഡ് ഷോ ആയാണ് പ്രധാനമന്ത്രി ‘യുവം’ വേദിയിൽ എത്തിയത്. പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടും ആവേശഭരിതരാക്കിക്കൊണ്ടും തേവര ജംക്‌ഷൻ മുതൽ ഒരു കിലോമീറ്ററോളം ദൂരം പ്രധാനമന്ത്രി കാൽനടയായി സഞ്ചരിച്ചു.

യുവം പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം കേന്ദ്രമന്ത്രി വി.മുരളീധരനാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. രാജ്യത്തു വിവിധ മേഖലകളിലായി ‘യുവം’ കോൺക്ലേവുകൾ നടത്താനാണു ബിജെപിയുടെ പരിപാടി. ഇതിൽ ആദ്യത്തേതാണു കൊച്ചിയിൽ ഇന്നു നടന്നത്.

യുവമോർച്ച അഖിലേന്ത്യാ പ്രസിഡന്റ് തേജസ്വി സൂര്യ എംപി, ‘യുവം’ ജനറൽ കൺവീനർ സി.കൃഷ്ണകുമാർ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ, കൺവീനർമാരായ കെ.ഗണേഷ്, എസ്.ജയശങ്കർ എന്നിവരും വേദി പങ്കിട്ടു.

Anandhu Ajitha

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

7 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

7 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

8 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

8 hours ago