ആലപ്പുഴ: കോടഞ്ചേരിയിൽ ക്രിസ്ത്യൻ മതത്തിൽ പെട്ട യുവതിയെ വിവാഹം കഴിച്ച ഡിവൈഎഫ്‌ഐ നേതാവ് ഷെജിൻ അഭയം തേടിയത് ആലപ്പുഴ ജില്ലയിലെ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് കേന്ദ്രമായ താമരക്കുളത്ത്. സംഭവം ലൗ ജിഹാദ് ആണെന്ന് സിപിഎം നേതാക്കൾ ആദ്യം ആരോപിച്ചിരുന്നുവെങ്കിലും പിന്നീട് വിവാദമായതോടെ നിലപാട് മാറ്റിപ്പറയുകയായിരുന്നു.
വിവാഹം കഴിച്ചതിന് പിന്നാലെയാണ് ഇരുവരും ഇവിടേക്ക് എത്തിയത്. ബന്ധുവീട്ടിൽ അഭയം പ്രാപിച്ചെന്ന് ഷെജിൻ വ്യക്തമാക്കുമ്പോഴും സംഭവത്തിൽ ദുരൂഹത ഉള്ളതായി ആരോപണങ്ങൾ ശക്തമായി ഉയരുകയാണ്. പാർട്ടി സഖാക്കളും സുഹൃത്തുക്കളും ബന്ധുക്കളുമായി ഷെജിന് കോഴിക്കോട് ജില്ലയിൽ തന്നെ വലിയ രീതിയിൽ ബന്ധങ്ങൾ ഉണ്ടെന്നിരിക്കെ കിലോമീറ്ററുകൾ താണ്ടി ഷെജിൻ ജ്യോത്സനയേയും കൂട്ടി ആലപ്പുഴ ജില്ലയിൽ എത്തിയത് എന്തിനായിരുന്നു എന്ന രീതിയിൽ സംശയങ്ങൾ ഉയരുന്നുണ്ട്.
പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ പരിശീലനങ്ങൾ നടക്കുന്ന സ്ഥലമാണ് താമരക്കുളം. ശനിയാഴ്ചയാണ് ക്രിസ്ത്യൻ സമുദായത്തിൽ പെട്ട ജ്യോത്സ്‌നയും മുസ്ലീം സമുദായത്തിൽ പെട്ട ഷെജിന്റെയും വിവാഹം നടന്നത്. ഷെജിൻ മതസൗഹാർദ്ദം തകർത്തെന്നും, ലൗജിഹാദ് ആണെന്നും മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ്ജ് എം തോമസ് ആരോപിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ സിപിഎം വിഷയത്തിൽ തിരുത്തലുമായി രംഗത്തെത്തുകയും, മുൻ എംഎൽഎ പറഞ്ഞ കാര്യത്തിൽ മലക്കം മറിയുകയായിരുന്നു.

