കൊച്ചി: കേരളത്തില്‍ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിൽ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്. തമിഴ്നാടിന്റെ ഇ പാസ് ഇല്ലാത്തവരെ വാളയാര്‍, മീനാക്ഷിപുരം, പാറശാല അതിര്‍ത്തി കടത്തിവിടില്ല. ഇരുചക്ര വാഹനങ്ങൾക്കും പാസ് ആവശ്യമാണ്. വരും ദിവസങ്ങളിൽ അതിർത്തിയിലെ മറ്റ് ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കും.
അതേസമയം സംസ്ഥാനത്തു മൂന്നു പേര്‍ക്കുകൂടി സിക വൈറസ് സ്ഥിരീകരിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 18 ആയി.
46 വയസ്സുള്ള പുരുഷനും ഒരു വയസ്സും 10 മാസവും പ്രായമുള്ള കുഞ്ഞിനും 29 വയസ്സുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ടാംഘട്ടമായി അയച്ച 27 സാംപിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാംഘട്ടമായി 8 സാംപിളുകളാണ് അയച്ചത്. അതിലാണ് മൂന്ന് എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. കൊവിഡിനിടെ കേരളത്തില്‍ സിക്ക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

