Kerala

ഇ-സ്റ്റാംപിങ് പദ്ധതി; പരീക്ഷണാർത്ഥം ഏപ്രിൽ ഒന്നു മുതൽ; സംസ്ഥാന വ്യാപകമായി മെയ് രണ്ട് മുതൽ

തിരുവനന്തപുരം : അടുത്തമാസം ഒന്നാം തീയതി മുതൽ സംസ്ഥാനത്ത് സമ്പൂർണ ഇ-സ്റ്റാംപിങ് പദ്ധതി നടപ്പിലാക്കും. 2017 മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാംപിങ് രീതി നിലവിലുണ്ട്. ഇതിന് പുറമെയാണ് ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾക്ക് കൂടി അടുത്ത മാസം മുതൽ ഇ-സ്റ്റാംപിങ് ആരംഭിക്കുന്നത്. നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ മുദ്രപ്പത്രങ്ങള്‍ക്കും ഇതു ബാധകമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 14 ജില്ലകളിലെ തിരഞ്ഞെടുത്ത ഓരോ സബ് റജിസ്ട്രാര്‍ ഓഫിസുകൾ വീതം ഇ–സ്റ്റാംപിങ് സംവിധാനത്തിലേക്ക് മാറും.

ഒരു മാസത്തെ പരീക്ഷണത്തിന് ശേഷം മേയ് രണ്ടാം തീയതി മുതല്‍ സംസ്ഥാന വ്യാപകമായി ഇ-സ്റ്റാംപിങ് രീതി ഏര്‍പ്പെടുത്തുമെന്ന് റജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന അംഗീകൃത സ്റ്റാംപ് വെണ്ടര്‍മാരിലൂടെ തന്നെ തുടരും. ഇ-സ്റ്റാംപിങ് രീതി നടപ്പിലാക്കുമെങ്കിലും സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാംപ് വെണ്ടര്‍മാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന ആറുമാസകാലം തുടരാന്‍ സാധിക്കും.

∙ ഇ–സ്റ്റാംപ് ലഭിക്കുന്ന രീതി

റജിസ്‌ട്രേഷന്‍ കേരള (https://estamp.kerala.gov.in)പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്ന വെണ്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇ സ്റ്റാംപ് ഓപ്ഷന്‍ സെലക്ട് ചെയ്ത് ആധാര റജിസ്ടര്‍ ചെയ്യേണ്ട വ്യക്തി നല്‍കുന്ന പേ സ്ലിപ്പിലെ വിവരങ്ങള്‍ നൽകുക. ആധാര വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം സ്റ്റാംപ് വെണ്ടര്‍ മുദ്രവില സ്വീകരിക്കും. മുദ്രവില ഇ–സ്റ്റാംപ് പോര്‍ട്ടലിലെ ഇ–ട്രഷറി പേയ്‌മെന്റ് മോഡ് വഴി സ്റ്റാംപ് വെണ്ടര്‍ക്ക് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് അടയ്ക്കാന്‍ സാധിക്കും. ഇതിനായി സാധാരണ ഓൺലൈൻ പേയ്‌മെന്റുകൾ രീതികളായ യുപിഐ, കാര്‍ഡ്, വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള നെറ്റ് ബാങ്കിങ് പേയ്‌മെന്റ് സംവിധാനം എന്നിവ ഉപയോഗിക്കാം. പേയ്‌മെന്റ് നടപടി പൂര്‍ത്തിയാകുമ്പോള്‍ ഇ–സ്റ്റാംപ് ജനറേറ്റ് ചെയ്യും.

കംപ്യൂട്ടറില്‍ ലഭിക്കുന്ന ഇ–സ്റ്റാംപ് പ്രിവ്യൂ സംവിധാനം ഉപയോഗിച്ച് ആധാരം റജിസ്ട്രര്‍ ചെയ്യുന്ന വ്യക്തി നല്‍കിയ വിവരങ്ങളുമായി ഒത്തുനോക്കി ശരിയാണെന്ന് സ്റ്റാംപ് വെണ്ടര്‍ ഉറപ്പു വരുത്തണം. ശരിയാണെങ്കില്‍ മാത്രം സ്റ്റാംപ് വെണ്ടര്‍ 100 ജിഎസ്എം പേപ്പറില്‍ ഇ–സ്റ്റാംപിന്റെ കളര്‍പ്രിന്റ് എടുത്ത് നല്‍കും.

B4 Admin

Share
Published by
B4 Admin

Recent Posts

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

47 minutes ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

1 hour ago

രോഗികള്‍ മരുന്ന് കിട്ടാതെ വലയുമ്പോള്‍, കോടികളുടെ മരുന്നുകള്‍ വെയര്‍ഹൗസില്‍ നശിക്കുന്നു. മരുന്നുക്ഷാമത്തിന് പിന്നില്‍ ഗുരുതര വീഴ്ച. അഞ്ച് വര്‍ഷമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിച്ചില്ലെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകള്‍.

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…

8 hours ago

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

9 hours ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

9 hours ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

10 hours ago