കേന്ദ്രമന്ത്രി വി.മുരളീധരൻ
ദില്ലി : കോടതി വിധിക്കെതിരെ തെരുവിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തുകൊണ്ട് കോൺഗ്രസ് ജനാധിപത്യ സംവിധാനങ്ങളേയും ഇന്ത്യൻ ഭരണഘടനയേയും വെല്ലുവിളിക്കുയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആരോപിച്ചു. രാഹുലിന് മാത്രമായി ഒരു പരിരക്ഷയും ഭരണഘടന നൽകുന്നില്ല. അയോഗ്യനാക്കുന്നത് ജനപ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ഭരണഘടനാ നടപടി മാത്രമാണെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. അറുപത് വർഷം രാജ്യം ഭരിച്ച ഒരു ദേശീയ പാർട്ടിയുടെ സമ്മുന്നതനായ നേതാവിന്ചേർന്നതല്ല രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായ വാക്കുകൾ. രാഹുലിന്‍റെ ധാർഷ്ട്യമാണ് രാജ്യം കാണുന്നത്. ഇന്ദിരഗാന്ധി അധികാരം ഉപയോഗിച്ച് കോടതി വിധികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് രാജ്യം കണ്ടതാണ്. രാഹുൽ ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ന് അവസരം ഉണ്ടെങ്കിൽ അതും ചെയ്തേനെ എന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
പിന്നാക്ക സമുദായത്തെ അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മുൻപും മാന്യതയില്ലാത്ത പ്രസ്താവനകൾ രാഹുലിൽ നിന്ന് രാജ്യം കേട്ടതാണ്. 2019 ലോകസഭ തെരഞ്ഞെടുപ്പിൽ കാവൽക്കാരൻ കള്ളനെന്ന പരാമർശത്തിൽ നിന്ന് രാഹുൽ ഗാന്ധി പിന്നോട്ടുപോയത് കോടതി ഇടപെട്ടതുകൊണ്ടുമാത്രമാണ്. ഇനിയെങ്കിലും അവിവേകം നിറഞ്ഞ പ്രസ്താവനകൾ നടത്താതിരിക്കാൻ രാഹുൽ ജാഗ്രത കാണിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. മഹാത്മഗാന്ധിയാണ് മാതൃകയെന്ന് പറയുന്നവർ ഗാന്ധിജി ചെയ്തപോലെ ജാമ്യമെടുക്കാതെ നിയമനടപടികളെ നേരിടുമോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.ജനതയോട് മാപ്പപേക്ഷിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…