Monday, September 28, 2026

അധികാരികളിൽ ഞാനില്ല! ഏക്‌നാഥ് ഷിന്‍ഡെയ്ക്കു വേണ്ടി ഞാന്‍ എല്ലാം ചെയ്തു, ഷിന്‍ഡെയുടെ മകന്‍ എം.പി, പക്ഷേ പറയുന്നതെല്ലാം എന്റെ മകനെക്കുറിച്ചു മാത്രം: വികാരാധീനനായി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്ര സർക്കാരിലെ വിമതപക്ഷം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനിടെ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മുന്നില്‍ വീണ്ടും വികാരാധീനനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമതര്‍ പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ഒരു സംഘം നേതാക്കളുമായി സംസാരിക്കവേ താക്കറെ ആരോപണം ഉന്നയിച്ചു.

കോവിഡ് ബാധിതനായതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ വികാരഭരിതനായി ഉദ്ധവ് താക്കറെയുടെ വാക്കുകൾ ഇങ്ങനെയാണ്. ” മരിച്ചാലും ശിവസേന വിടില്ലെന്നു പറഞ്ഞവരെല്ലാം ഓടിപ്പോയി. ശിവസേന, താക്കറെ എന്നീ പേരുകള്‍ ഉപയോഗിക്കാതെ അവര്‍ക്ക് എത്രദൂരം പോകാനാകും. പൂക്കളും പഴങ്ങളും മരത്തിന്റെ തടിയുമെല്ലാം നിങ്ങള്‍ക്കു കൊണ്ടുപോകാം. പക്ഷേ വേരുകള്‍ നശിപ്പിക്കാനാകില്ല.

ഏക്‌നാഥ് ഷിന്‍ഡെയ്ക്കു വേണ്ടി ഞാന്‍ എല്ലാം ചെയ്തു. ഞാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പ് നല്‍കി. അദ്ദേഹത്തിന്റെ മകന്‍ എം.പിയാണ്. പക്ഷേ പറയുന്നതെല്ലാം എന്റെ മകനെക്കുറിച്ചു മാത്രം.അടിതൊട്ടു മുടിവരെ എന്റെ ദേഹമാസകലം വേദനിക്കുകയാണ്. ചിലര്‍ കരുതി ഞാന്‍ തിരിച്ചുവരില്ലെന്ന്. എന്നെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നില്ല. അധികാരക്കളിയിലും ഞാനില്ല.”- ഉദ്ധവ് താക്കറെ പറഞ്ഞു.

Related Articles

Latest Articles