പാട്ടു കേള്‍ക്കാനും ഫോണിൽ സംസാരിക്കാനും എന്തിന് വീഡിയോ കാണാൻ പോലും നമ്മൾ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് ഇയർഫോൺ. ബസിലൊക്കെ യാത്ര ചെയ്യുന്ന സമയങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് പാട്ടു കേൾക്കുമ്പോൾ ഇയർഫോൺ മാറി മാറി ഉപയോഗിക്കുന്നത് നമ്മുടെ ഒരു ശീലമാണ്.
എന്നാൽ ഇതിൽ നമ്മൾ അറിയാത്ത വലിയൊരു അപകടം ഒളിഞ്ഞ് കിടപ്പുണ്ട്. നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തേയാണ് ഈ ശീലം പ്രതികൂലമായി ബാധിക്കുന്നത്. ഓരോരുത്തരുടെയും ചെവിയിലെ മാലിന്യങ്ങളിൽ മാരകമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഒരാൾ ഉപയോഗിച്ച ഇയർ ഫോൺ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ ബഡ് വഴി ഇവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. ഇത് ചെവിയിൽ പുതിയ ബാക്ടീരിയകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു.ഭാവിയിൽ കേൾവിക്കുറവിനും ഇത് ഇട വരുത്തും. മാത്രമല്ല, ഈ ബാക്ടീരിയകൾ ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത് ചർമ്മത്തിൽ അണുബാധയുണ്ടാക്കാനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

