ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. പ്രാദേശിക സമയം ഇന്ന് രാവിലെ 9.45-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് ഭൂചലനമുണ്ടായതെന്നും സമുദ്രത്തിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. രണ്ട് തുടര്‍ ചലനങ്ങള്‍ക്കൂടിയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ചിലിയുടെ തെക്കേ അറ്റത്തുള്ള മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുള്ള ആളുകള്‍ക്കെല്ലാം ജാഗ്രതാനിര്‍ദേശം നല്‍കി.

