ചെറുതോണി : ഇടുക്കി അണക്കെട്ടിന് സമീപം ഭൂമി കുലുക്കം. വ്യാഴാഴ്ച രാത്രി 10.10 നും 10.25 നും രണ്ട് തവണയാണ് മുഴക്കത്തോടെ ഭൂമി കുലുങ്ങിയത്. ആദ്യ കുലുക്കത്തെക്കാള്‍ ശക്തിയേറിയതായിരുന്നു രണ്ടാമത് ഉണ്ടായ കുലുക്കം.
പാത്രങ്ങളും ഗൃഹോപകരണങ്ങളും കുലുങ്ങി വിറച്ചതോടെ വീട്ടിനുള്ളില്‍നിന്ന് ആളുകള്‍ പുറത്തേക്കിറങ്ങി ഓടി. ശക്തമായ ഭൂമി കുലുക്കമാണെന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.റിക്ടർ സ്കെലിയിൽ രണ്ട് രേഖപ്പെടുത്തിയെന്നാണ് അധികൃതർ പറയുന്നത്. കുളമാവാണ് പ്രഭവ കേന്ദ്രം.

