കൊളംബോ: ശ്രീലങ്കയില്‍ എട്ടിടങ്ങളിലുണ്ടായ ചാവേര്‍ ബോംബ് സ്ഥോടനങ്ങളുമായി ബന്ധമുള്ളവരെന്ന് കരുതുന്ന 13 പേരെ അറസ്റ്റ് ചെയ്‍തു. ഈസ്റ്റര്‍ ദിവസം ക്രിസ്ത്യന്‍ പള്ളികളിലും ആഢംബര ഹോട്ടലുകളിലുമായി നടന്ന ആക്രമണമത്തില്‍ 200ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊളംബോ നഗരത്തിലെ രണ്ട് സ്ഥലങ്ങളില്‍ നടന്ന ഓപ്പറേഷനിലാണ് 13 പേര്‍ പിടിയിലായതെന്നാണ് പോലീസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സി എഎഫ്‍പിയോട് പറഞ്ഞത്. ഭീകരവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായ 13 പേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നു പോലീസുകാരും ഇന്നലത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണവുമായി ബന്ധമുള്ളവരെ പിടികൂടാന്‍ നടത്തിയ റെയ്‍ഡിന് ഇടയിലാണ് ചാവേര്‍ സ്ഫോടനത്തില്‍ പോലീസുകാര്‍ കൊല്ലപ്പെട്ടത്.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദി സംഘടന തവാഹിദ് ജമാത്ത് ആണെന്ന് പോലീസ് സംശയിക്കുന്നതെന്നാണ് ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 215 പേര്‍ കൊല്ലപ്പെട്ട ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…