Monday, April 29, 2024
spot_img

ശ്രീലങ്കന്‍ സ്ഫോടനങ്ങള്‍: 13 പേര്‍ പിടിയിലെന്ന് പോലീസ്

കൊളംബോ: ശ്രീലങ്കയില്‍ എട്ടിടങ്ങളിലുണ്ടായ ചാവേര്‍ ബോംബ് സ്ഥോടനങ്ങളുമായി ബന്ധമുള്ളവരെന്ന് കരുതുന്ന 13 പേരെ അറസ്റ്റ് ചെയ്‍തു. ഈസ്റ്റര്‍ ദിവസം ക്രിസ്ത്യന്‍ പള്ളികളിലും ആഢംബര ഹോട്ടലുകളിലുമായി നടന്ന ആക്രമണമത്തില്‍ 200ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.

അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊളംബോ നഗരത്തിലെ രണ്ട് സ്ഥലങ്ങളില്‍ നടന്ന ഓപ്പറേഷനിലാണ് 13 പേര്‍ പിടിയിലായതെന്നാണ് പോലീസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സി എഎഫ്‍പിയോട് പറഞ്ഞത്. ഭീകരവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായ 13 പേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നു പോലീസുകാരും ഇന്നലത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണവുമായി ബന്ധമുള്ളവരെ പിടികൂടാന്‍ നടത്തിയ റെയ്‍ഡിന് ഇടയിലാണ് ചാവേര്‍ സ്ഫോടനത്തില്‍ പോലീസുകാര്‍ കൊല്ലപ്പെട്ടത്.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദി സംഘടന തവാഹിദ് ജമാത്ത് ആണെന്ന് പോലീസ് സംശയിക്കുന്നതെന്നാണ് ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 215 പേര്‍ കൊല്ലപ്പെട്ട ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Related Articles

Latest Articles