pakistan-ecnomic-crisis
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നു. പ്രളയത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനായി വായ്പ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ് ) , ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ ( ഐഎഫ്‌സി) ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര സംഘടനകളോട് ബില്യൺ കണക്കിന് രൂപ വായ്‌പയായി ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്.
മൊറട്ടോറിയം പോലുള്ള സഹായങ്ങൾ രാജ്യം ആവശ്യപ്പെടുന്നില്ലെന്നും മറിച്ച് വായ്പയായി പണമാണ് ആവശ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇത്തരത്തിൽ ലഭിക്കുന്ന തുക പ്രളയത്തെ തുടർന്ന് തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർ നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ നിരവധി റോഡുകളും പാലങ്ങളുമാണ് പ്രളയത്തിൽ ഒലിച്ചു പോയിരുന്നു. ചിലത് തകരുകയും ചെയ്തിരുന്നു. ഇവയുടെ പുനരുദ്ധാരണത്തിന് വലിയ തുക ആവശ്യമാണെന്നും ഷെരിഫ് ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ ആവശ്യപ്പെടുന്ന തുക എത്രയെന്ന് പ്രധാനമന്ത്രി ഇതുവരെയും പറഞ്ഞിട്ടില്ല. എന്നാൽ പ്രളയത്തിൽ രാജ്യത്തിന് 30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. വെള്ളപ്പൊക്കത്തിന് ശേഷം രാജ്യത്ത് ജലജന്യ രോഗങ്ങളും പടർന്ന് പിടിച്ചിട്ടുണ്ട്.
പട്ടിണിയും രോഗങ്ങളും പുതിയ അപകടങ്ങൾക്ക് വഴി വെയ്‌ക്കുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഐക്യരാഷ്‌ട്രസഭ രാജ്യത്തിന് വേണ്ടിയുള്ള മാനുഷിക സഹായം 160 ദശലക്ഷത്തിൽ നിന്നും 816 ദശലക്ഷമായി ഉയർത്തിയിരുന്നു. അഞ്ചിരട്ടി സഹായമാണ് ഒക്ടോബർ ആദ്യവാരം യുഎൻ നൽകിയത്. വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറുന്നതതിനായി യൂറോപ്യൻ യൂണിയനും സഹായം 30 യൂറോ ആയി ഉയർത്തിയിരുന്നു.
ലഡാക്കിലെ എട്ട് സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിലേക്ക് 541 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിസംബർ…
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…