jayasurya
എറണാകുളം: കായൽഭൂമി കൈയ്യേറിയെന്ന പരാതിയെ തുടർന്ന് നടൻ ജയസൂര്യയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് വിശദമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജയസൂര്യയും കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥരുമാണ് പ്രതികളായിട്ടുള്ളത്.
ചെലവന്നൂർ കായൽ തീരത്തെ ഭൂമി കയ്യേറി എന്നാണ് നടനെതിരായുള്ള പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവായിരുന്നു നടന്റെ കയ്യേറ്റത്തിനെതിരെ പരാതി നൽകിയത്. ഇതേ തുടർന്ന് 2016 ഫെബ്രുവരിയിൽ ജയസൂര്യയ്‌ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു.
കായൽഭൂമി കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചെന്നാണ് നടനെതിരായ പരാതി. ഇതിന് കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും കൂട്ടു നിന്നതായും പരാതിയിൽ ഉന്നയിക്കുന്നു. ഇത് ഗുരുതര കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ലഡാക്കിലെ എട്ട് സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിലേക്ക് 541 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിസംബർ…
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…