Friday, December 19, 2025

സ്വർണ്ണക്കടത്ത് കേസിലെ ഇ ഡി അന്വേഷണത്തിലെ സുപ്രധാന വിവരങ്ങൾ ചോർന്നു; ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ മാറ്റി; നടപടി കരുവന്നൂർ കേസിൽ കുറ്റപത്രം നല്കാനിരിക്കെ

കൊച്ചി: കരുവന്നൂർ കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലം മാറ്റി. അന്വേഷണ ചുമതലയുണ്ടായിരുന്ന പി രാധാകൃഷ്ണനെയാണ് മറ്റൊരു യൂണിറ്റിലേക്ക് മാറ്റിയത്. ഉന്നത സിപിഎം നേതാക്കൾ പ്രതികളായ കരുവന്നൂർ കേസിൽ ഈ മാസം കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക അന്വേഷണ വിവരങ്ങൾ ചോർന്നതിൽ പി രാധാകൃഷ്ണനെതിരെ അന്വേഷണം നടക്കുകയായിരുന്നു.

അതേസമയം സ്ഥലം മാറ്റം കരുവന്നൂർ കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്ന് ഇ ഡി അറിയിച്ചിട്ടുണ്ട്. മലയാളിയായ മറ്റൊരു ഉദ്യോഗസ്ഥർ രാജേഷ് നായർ പകരം ചുമതലയേൽക്കും. നിലവിൽ അദ്ദേഹം തമിഴ്‌നാട് യുണിറ്റിലാണ്. കൊച്ചി യൂണിറ്റിന്റെ അഡിഷണൽ ഡയറക്ടർക്കും സ്ഥാനചലനമുണ്ട്.

കരുവന്നൂർ കേസിൽ മുൻ മന്ത്രിയും ആലത്തൂർ എം പിയുമായ സിപിഎം നേതാവ് കെ രാധാകൃഷ്ണന് ഇ ഡി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. കരുവന്നൂർ ബാങ്കിൽ നടന്ന ബിനാമി വായ്പ്പ ഇടപാടുകളിൽ ഭൂരിഭാഗവും നടന്നത് രാധാകൃഷ്ണൻ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴാണ്. ഈ ഇടപാടുകളെ കുറിച്ച് കെ രാധാകൃഷ്ണന് അറിവുണ്ടായിരുന്നുവെന്നാണ് ഇ ഡി വിലയിരുത്തുന്നത്. കൂടാതെ 2014 ൽ തൃശ്ശൂരിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ സ്‌പോൺസർമാർ കരുവന്നൂർ തട്ടിപ്പുകാരായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അത്യാഢംബരപൂർണമായിരുന്നു 2018 ലെ സിപിഎം സംസ്ഥാന സമ്മേളനം

Related Articles

Latest Articles