Kerala

സി പി എം കേന്ദ്രങ്ങളെ ഞെട്ടിച്ച് ഇ ഡി യുടെ അതീവരഹസ്യ ഓപ്പറേഷൻ; മുൻ മന്ത്രിയും ജില്ലയിലെ ശക്തനായ നേതാവുമായ എ സി മൊയ്തീൻ പ്രഭാത സവാരി കഴിഞ്ഞെത്തിയപ്പോൾ വീട് വളഞ്ഞ് ഇ ഡി ഉദ്യോഗസ്ഥർ; കേന്ദ്ര ഏജൻസി മുന്നേറിയത് പാർട്ടിയിലെ പടലപ്പിണക്കങ്ങൾ മുതലെടുത്ത് ?

തൃശ്ശൂർ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടിലും ഓഫിസിലും അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീടുകളിലും കേന്ദ്ര ഏജൻസിയായ ഇ ഡി യുടെ റെയ്‌ഡ്‌ തുടരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലാണ് ഇ ഡി യുടെ നടപടി. രാവിലെ 07:30 ഓടെ അതീവ രഹസ്യമായിട്ടാണ് ഇ ഡി ഓപ്പറേഷൻ തുടങ്ങിയത്. മൊയ്തീൻ പ്രഭാത സവാരി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘം വീട് വളയുകയായിരുന്നു. കരുവന്നൂരിലെ തട്ടിപ്പ് പണം ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ ഭൂമി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം വാങ്ങിക്കൂട്ടിയെന്നും വലിയ ലാഭത്തിൽ മറിച്ചു വിറ്റതായും ഇ ഡി ക്ക് തെളിവുകളും മൊഴികളും ലഭിച്ചിട്ടുണ്ട്.

കേസിൽ പ്രധാന പരാതിക്കാരനായ മുൻ സിപിഎം നേതാവായ സുജേഷ് കണ്ണാട്ടിനെ ഇ ഡി കൊച്ചി ഓഫീസിൽ രാവിലെ 05:00 ന് വിളിച്ചു വരുത്തിയിരുന്നു. സുജേഷിനെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യുകയും സമാന്തരമായി തെളിവുകൾ റെയ്‌ഡിൽ കണ്ടെത്തുകയും ചെയ്യുക എന്ന രീതിയിലാണ് ഇപ്പോൾ പരിശോധന പുരോഗമിക്കുന്നത്. കൂടാതെ മുൻ ബാങ്ക് മാനേജരും മൊയ്തീന്റെ അടുപ്പക്കാരനും പാർട്ടി നേതാവുമായ ബിജു കരീം, ചില ഐ എ എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മൊയ്തീനെതിരെ മൊഴി നൽകിയതായാണ് സൂചന. ഇങ്ങനെ പാർട്ടിയിലെ പടലപ്പിണക്കങ്ങൾ മുതലെടുത്ത് തന്ത്രപരമായി തെളിവുകൾ കൈക്കലാക്കിയാണ് സി പി എമ്മിന്റെ ജില്ലയിലെ ശക്തനായ നേതാവിലേക്ക് ഇ ഡി എത്തിയത്. സംസ്ഥാന സർക്കാർ അന്വേഷണ ഏജൻസികൾ അന്വേഷണം അട്ടിമറിക്കുകയും തട്ടിപ്പ് 125 കോടിയിലൊതുക്കുകയും ചെയ്തുവെന്ന പരാതിക്കിടയിലാണ് എ സി മൊയ്തീനിലെക്ക് കേന്ദ്ര ഏജൻസി എത്തിയത്. ഇ ഡി യുടെ ഈ നീക്കത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിക്ഷേപ തട്ടിപ്പ് ആയിരം കോടി കടക്കുമെന്നും സംസ്ഥാന പോലീസ് പ്രതികളെന്ന് കണ്ടെത്തിയവർ മാത്രമല്ല പ്രതികളെന്നും ഉന്നതർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ഇ ഡി പറഞ്ഞിരുന്നു. കോടിക്കണക്കിന് രൂപയുടെ ബിനാമി ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് സൂചന. മെയ്തീന്റെ സുഹൃത്തുക്കളുടെ വീടുകളിലും ഒരേ സമയം നടക്കുന്ന റെയ്ഡുകൾ ഇതിന്റെ സൂചനയാണ്. അനധികൃത ഇടപാടുകൾ വ്യക്തമാക്കുന്ന രേഖകൾ പിടിച്ചെടുത്താൽ ഒരു പക്ഷെ അറസ്റ്റിനും സാദ്ധ്യതയുണ്ട്. ബാങ്കിൽ നിന്നും സഹകാരികളുടെ പണമെടുത്ത് നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, വാങ്ങിക്കൂട്ടിയ ഭൂമി, മറിച്ചു വിറ്റതിന്റെ വിവരങ്ങൾ എല്ലാം കൊച്ചി ഓഫീസിൽ സുജേഷ് കണ്ണാട്ട് നൽകിയെന്നാണ് വിവരം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോഴും റെയ്‌ഡ്‌ തുടരുകയാണ്.

B4 Admin

Share
Published by
B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

8 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

9 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

9 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

10 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

11 hours ago