Monday, December 15, 2025

മാസപ്പടിയിൽ കുരുക്ക് മുറുക്കി ഇഡി !ആരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിയാരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് ഇഡി. കളളപ്പണ ഇടപാടാണ് തങ്ങൾ പരിശോധിക്കുന്നതെന്നും എന്നാൽ സംസ്ഥാന പൊലീസിന്‍റെ അന്വേഷണ പരിധിയിൽ വരുന്ന ഗൂഡാലോചന, വഞ്ചന , അനധികൃത സ്വത്തുസമ്പാദനം അടക്കമുളള കാര്യങ്ങളിൽ കേസെടുക്കാമെന്ന് അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു. മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഹർജി ബാലിശമാണെന്നും ഇഡി വ്യക്തമാക്കി.

“മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ തളളിയിരുന്നു. ഇതിനിടെ മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ആവശ്യം നിലവിലെ ഘട്ടത്തിൽ അനുചിതമാണ്. അന്വേഷണം പ്രാരംഭ ദിശയിൽ മാത്രമാണ്. ഇസിഐആർ രജിസ്റ്റർ ചെയ്തു എന്ന് കരുതി പ്രതിയാകണമെന്നില്ല. അന്വേഷണത്തിന് ശേഷം ഭാവിയിൽ വിചാരണ നേരിടേണ്ടിവരാൻ സാധ്യതയുണ്ട്” ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു

Related Articles

Latest Articles