ഉറുഗ്വേയൻ ഇതിഹാസം എഡിൻസൺ കവാനി അർജന്റീനിയൻ ക്ലബ് ബോക ജൂനിയേഴ്‌സുമായി കരാറിലെത്തി. നിലവിൽ 36 കാരനായ സ്‌ട്രൈക്കറുമായി ഒന്നരവർഷത്തെ കരാറിലാണ് ക്ലബ് ഏർപ്പെട്ടിരിക്കുന്നത്. കവാനിയുമായുള്ള കരാർ അവസാനിപ്പിച്ചതായി സ്പാനിഷ് ടീം വലൻസിയ അറിയിച്ചിരുന്നു. ഉറുഗ്വേൻ താരത്തിന്റെ പേരുപതിപ്പിച്ച പത്താം നമ്പർ ജേഴ്‌സിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ക്ലബ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിജയകരമായ പിഎസ്ജിയിലെ പ്രകടനത്തിന് ശേഷം 2020 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്ന ശേഷം പരിക്കിനെത്തുടർന്ന് താരത്തിനു ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. പിന്നീട് 2022 ൽ ഫ്രീ ട്രാൻസ്ഫറിൽ താരം വലൻസിയയിലേക്ക് മാറി. വലൻസിയക്ക് വേണ്ടി 28 മത്സരങ്ങൾ മാത്രം ബൂട്ട് കെട്ടിയ താരം ഏഴ് ഗോളുകളും നേടിയിട്ടുണ്ട്.

