Friday, December 19, 2025

ജോലി സമയത്ത് ഓഫീസിൽ ഹാജരായില്ല! ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ജോലി സമയത്ത് വിദ്യാഭ്യാസ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. അഞ്ച് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടി സമയത്ത് ഓഫീസിൽ ഹാജരാകാതിരുന്നത്.

മന്ത്രിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥർ ഹാജരായില്ലെന്ന് കണ്ടെത്തിയത്. നിധിൻ, സുജികുമാർ, അനിൽകുമാർ, പ്രദീപ്, ജയകൃഷ്ണൻ എന്നിവരാണ് ജോലി സമയത്ത് ഹാജരാകാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles