കൊച്ചി:’ഈശോ’ സിനിമയ്ക്ക് പ്രദര്ശനാനുമതി നല്കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്പര്യ ഹരജി ഹൈക്കോടതി തളളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ക്രിസ്ത്യന് അസോസിയേഷന് ഫോര് സോഷ്യല് ആക്ഷന് എന്ന സംഘടന സമര്പ്പിച്ച പൊതുതാല്പര്യ ഹര്ജിയാണ് ഹൈക്കോടതി തള്ളിയത്.
സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ആരോപണം. എന്നാല് ഈശോ സിനിമയ്ക്ക് ബൈബിളുമായി ബന്ധമില്ലെന്നും അത് ചിത്രത്തിന്റെ പേര് തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അതിനാല് പരാതിക്കാരുടെ ആവശ്യത്തില് കഴമ്പില്ല എന്നും കോടതി വ്യക്തമാക്കി.
സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്തു വന്നു. ഇക്കാര്യത്തില് എതിര്ത്തും അനുകൂലിച്ചും സിനിമാരംഗത്തും പൊതു സമൂഹത്തിലും ചർച്ചകൾ വന്നിരുന്നു. ‘നോട്ട് ഫ്രം ബൈബിള്’ എന്ന ടാഗ് ലൈനും പോസ്റ്ററില് ഉണ്ടായിരുന്നു. വിവിധ കോണുകളില് നിന്ന് എതിര്പ്പ് ഉയര്ന്നതിനെ തുടര്ന്ന് ടാഗ് ലൈന് ഒഴിവാക്കി പുതിയ പോസ്റ്റര് പുറത്തിറക്കുകയും ചെയ്തു. നാദിര്ഷയെ പിന്തുണച്ച് സിനിമാപ്രവര്ത്തകരും മറ്റു ചില വൈദികരും രംഗത്ത് വരികയും ചെയ്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…