Sunday, December 21, 2025

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് ! ആറ്റിങ്ങലിലെ മുക്കിലും മൂലയിലും സജീവമായി വി. മുരളീധരൻ; മലയിൻകീഴും ആര്യനാടും എൻഡിഎ സ്ഥാനാർത്ഥിക്ക് ഊഷ്മള സ്വീകരണം

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് കടക്കവേ തെരഞ്ഞെടുപ്പ് പര്യടനവുമായി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജീവമായി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ.

പര്യടനത്തിന്റെ ഭാഗമായി മലയിൻകീഴും ആര്യനാടുമെത്തിയ അദ്ദേഹത്തിന് പ്രവർത്തകരും പ്രദേശവാസികളും ഊഷ്മള സ്വീകരണമാണ് നൽകിയത്.

ആരതി ഉഴിഞ്ഞും തിലകം ചാർത്തിയും ഹാരം അണിയിച്ചും കിരീടം ധരിപ്പിച്ചും പ്രദേശവാസികൾ വി.മുരളീധരനെ സ്വീകരിച്ചു. മലയിൻകീഴ് മണ്ഡലത്തിലെ പര്യടനം കുണ്ടമൺ കടവിൽ നിന്നും ആരംഭിച്ച് 33 സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം മലയൻകീഴ് സമാപിച്ചു.

ഉച്ചയ്ക്കുശേഷമായിരുന്നു ആര്യനാട് മണ്ഡലത്തിലെ പര്യടനം. ഉഴമലയ്ക്കൽ, ആര്യനാട്, തൊളിക്കോട് എന്നീ പഞ്ചായത്തുകളിലായി 37 സ്ഥലങ്ങൾ സന്ദർശിച്ച് ചുഴയിൽ പര്യടനം അവസാനിച്ചു.

Related Articles

Latest Articles