Thursday, December 18, 2025

ഡ്യൂട്ടിയ്ക്ക് സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ചെത്തി; കൊല്ലത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റാൻ നിർദ്ദേശം

കൊല്ലം: കൊല്ലത്ത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റും. സംഭവത്തില്‍ ഉദ്ദ്യോഗസ്ഥയെ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കൊല്ലം മുഖത്തലയിലായിരുന്നു സംഭവം. സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ചാണ് ഉദ്ദ്യോഗസ്ഥ രാവിലെ പോളിംങ് ബൂത്തിലെത്തിയത്.

അതേസമയം കൊറ്റങ്കര പഞ്ചായത്തിൽ പ്രിസൈഡിങ് ഓഫീസർ സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ എത്തിയെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പരാതിയും നൽകി. തെളിവായി ചിത്രവും കോൺഗ്രസ് പുറത്തുവിട്ടിരുന്നു. യുഡിഎഫ് പ്രതിഷേധത്തെ തുടർന്ന് മാസ്ക് മാറ്റിയെങ്കിലും പോളിംഗ് ചുമതലയിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റണമെന്ന സമ്മര്‍ദ്ദം പലയിടത്തു നിന്നും ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഉദ്ദ്യോഗസ്ഥയെ മാറ്റാന്‍ തീരുമാനിച്ചത്.

Related Articles

Latest Articles