Sunday, December 14, 2025

രാഹുൽ ഗാന്ധി കാണിച്ച രേഖകൾ തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ !ആരോപണത്തിൽ രേഖകൾ ഹാജരാക്കാൻ നിർദേശം; നോട്ടീസ് അയച്ചു

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടർപട്ടികയിൽ ക്രമേക്കേടുകൾ നടന്നതായുള്ള രാഹുൽ​ഗാന്ധിയുടെ ആരോപണങ്ങളിൽ നോട്ടീസ് അയച്ച് കർണാടക തെരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുൽ വാർത്താസമ്മേളനത്തിൽ കാണിച്ച രേഖകൾ തെറ്റാണെന്നും ഇവ തെരഞ്ഞെടുപ്പ് കമ്മിഷന്റെയല്ലെന്നും നോട്ടീസിൽ പറയുന്നു.

“രാഹുൽ ​ഗാന്ധി വാർത്താസമ്മേളനത്തിൽ കാണിച്ച രേഖകൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ രേഖകളിൽ നിന്നുള്ളതാണെന്ന് പറയുന്നുണ്ട്. പോളിങ് ഓഫീസർ നൽകിയ രേഖകൾ പ്രകാരം ശകുൻ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രാഹുൽ പറയുകയുണ്ടായി. അന്വേഷണത്തിൽ ഇവർ ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് ശകുൻ റാണി വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ വാർത്താ സമ്മേളനത്തിൽ കാണിച്ച, ടിക്ക് അടയാളപ്പെടുത്തിയ രേഖ പോളിങ് ഓഫീസർ നൽകിയ രേഖയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിനാൽ ശകുൻ റാണിയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്തു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ അഭ്യർത്ഥിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിശദമായ ഒരന്വേഷണം നടത്താൻ സാധിക്കുന്നതാണ്. “- നോട്ടീസിൽ പറയുന്നു.

Related Articles

Latest Articles