തിരുവനന്തപുരം: കേരളത്തിലുടനീളം ഇ-ഓട്ടോകള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കാന്‍ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായി.
ഇ-ഓട്ടോകള്‍ക്കായി 1140 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക.
സംസ്ഥാനത്തെ ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും 5 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷന്‍ വീതവും കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന നിയോജക മണ്ഡലങ്ങളില്‍ 15 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷന്‍ വീതവും സ്ഥാപിക്കും.
എന്നാൽ ഇതിനു പുറമേ, സ്വകാര്യ സംരംഭകര്‍ക്ക് വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് നല്‍കുന്ന 25% സബ്‌സിഡി ലഭ്യമാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി ആയി അനര്‍ട്ടിനെ നിയമിക്കാന്‍ തീരുമാനിച്ചു.
മാത്രമല്ല കെ.എസ്.ഇ.ബിയുടെ 26 വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഫെബ്രുവരി 2022 ല്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
അതേസമയം യോഗത്തില്‍ ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, കെ.എസ്.ഇ.ബി.എല്‍. ചെയര്‍മാന്‍ ഡോ.ബി.അശോക് ഐ എ സ് , കെ.എസ്.ഇ.ബി.എല്‍. ഡയറക്ടര്‍ ആര്‍.സുകു, അനര്‍ട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേലുരി ഐഎഫ്എസ്, ഇ.എം.സി ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍, മറ്റുന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…