electric scooter
മുംബൈ:കണ്ടെയ്‌നറില്‍ കൊണ്ട് പോയ 20 ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടുത്തത്തിൽ കത്തി നശിച്ചു. നാസിക്കിലെ ഫാക്ടറിയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. ജിതേന്ദ്ര ഇ വി എന്ന കമ്പനിയുടെ വാഹനങ്ങളാണ് കത്തി നശിച്ചത്.
സംഭവം ഈ മാസം ഒൻപതിനാണ് നടന്നത്. കണ്ടെയ്നറില്‍ നിന്നും വലിയ തോതില്‍ പുക വന്നതോടെയാണ് വാഹനം നിറുത്തി പരിശോധിച്ചത്. മുകള്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന 20 സ്കൂട്ടറുകള്‍ക്കാണ് തീ പിടിച്ചത്. അപകടത്തിൽ വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.
ആകെ 40 സ്കൂട്ടറുകളാണുണ്ടായിരുന്നത്. ആര്‍ക്കും തന്നെ പരിക്കുകളില്ല. അഗ്നിസുരക്ഷാസേനയെത്തിയാണ് തീ അണച്ചത്. അതേസമയം, തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
അടുത്തിടെയായി ഇലക്‌ട്രിക് സ്കൂട്ടറിന് തീ പിടിക്കുന്ന സാഹചര്യം ഏറി വരികയാണ്. സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇട്ടിരിക്കുകയാണ്.
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…
ടോക്കിയോ:കിഴക്കൻ ഏഷ്യയിൽ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക വകയിരുത്തി ജപ്പാൻ.…