Thursday, May 9, 2024
spot_img

കണ്ടെയ്‌നറില്‍ കൊണ്ടുപോയ 20 ഇലക്‌ട്രിക് സ്കൂ‌ട്ടറുകള്‍ക്ക് തീ പിടിച്ചു; കത്തി നശിച്ചത് പ്രമുഖ കമ്പനിയുടെ വാഹനങ്ങള്‍, അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ

മുംബൈ:കണ്ടെയ്‌നറില്‍ കൊണ്ട് പോയ 20 ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടുത്തത്തിൽ കത്തി നശിച്ചു. നാസിക്കിലെ ഫാക്ടറിയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. ജിതേന്ദ്ര ഇ വി എന്ന കമ്പനിയുടെ വാഹനങ്ങളാണ് കത്തി നശിച്ചത്.

സംഭവം ഈ മാസം ഒൻപതിനാണ് നടന്നത്. കണ്ടെയ്നറില്‍ നിന്നും വലിയ തോതില്‍ പുക വന്നതോടെയാണ് വാഹനം നിറുത്തി പരിശോധിച്ചത്. മുകള്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന 20 സ്കൂട്ടറുകള്‍ക്കാണ് തീ പിടിച്ചത്. അപകടത്തിൽ വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.

ആകെ 40 സ്കൂട്ടറുകളാണുണ്ടായിരുന്നത്. ആര്‍ക്കും തന്നെ പരിക്കുകളില്ല. അഗ്നിസുരക്ഷാസേനയെത്തിയാണ് തീ അണച്ചത്. അതേസമയം, തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
അടുത്തിടെയായി ഇലക്‌ട്രിക് സ്കൂട്ടറിന് തീ പിടിക്കുന്ന സാഹചര്യം ഏറി വരികയാണ്. സംഭവങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇട്ടിരിക്കുകയാണ്.

Related Articles

Latest Articles