India

ആളില്ലാത്ത വീട്ടില്‍ മോഷണ ശ്രമം; രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

നാഗര്‍കോവില്‍: ആൾ താമസമില്ലാത്ത വീട്ടുവളപ്പിൽ രണ്ട് പേരെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ മുനിസിപ്പൽ കോർപ്പറേഷന് സമീപമുള്ള വീട്ടിലാണ് സംഭവം. വടശ്ശേരി പൊലീസ്​ നടത്തിയ പരിശോധനയിലാണ് ഇരുവരും​ ഷോക്കേറ്റാണ്​ (Shock) മരിച്ചതെന്ന്​ തിരിച്ചറിഞ്ഞത്​.

പാറക്കാമട സ്വദേശി ടോണ്‍ ബോസ്കോ (19), കരിങ്കല്‍ തൊലയാവട്ടം സ്വദേശി ജോണ്‍ ക്രിസ്റ്റഫര്‍ (33) എന്നിവരാണ് മരിച്ചത്. ഇവർ മോഷണം, കൊലപാതകം ഉൾപ്പെടെയുള്ള കേസ്സുകളിലെ പ്രതികളാണെന്നും തിരിച്ചറിഞ്ഞു.

തിങ്കളാഴ്ച രണ്ട് പേരും ബൈക്കിൽ എത്തി പാഴടഞ്ഞ വീട്ടിന്‍റെ മതിൽ ചാടുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. സമീപത്തെ വൈദ്യുതപോസ്റ്റിലെ സ്റ്റേ കമ്പി പൊട്ടിയ നിലയിലായിരുന്നു. ഒരാളുടെ കാലിൽ ഷോക്കേറ്റതിന്‍റെ അടയാളമുണ്ട്​. അടച്ചിട്ടിരുന്ന വീട്ടിൽ കയറി ഇലക്ട്രിക്ക് വയറുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലായിരിക്കാം ഷോക്കേറ്റത് എന്നാണ് പോലീസ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

admin

Share
Published by
admin

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

40 mins ago

പ്രതികരിക്കാതെ സിപിഎം ! വെളിപ്പെടുത്തലുകളിൽ പാർട്ടിയിൽ പ്രതിസന്ധി

സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM

43 mins ago

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

59 mins ago

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

2 hours ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

3 hours ago