Kerala

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; കെഎസ്‍ഇബി ഓഫീസുകളിൽ പ്രതിഷേധം ശക്തം

കടുത്ത വേനൽച്ചൂടിന് പിന്നാലെ കേരളം വലിയൊരു വൈദ്യുതി പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരങ്ങളിലും രാത്രികളിലും വൈദ്യുതി തടസ്സം പതിവായതോടെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. പലയിടത്തും കെഎസ്ഇബി ഓഫീസുകൾ ഉപരോധിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ, സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്നും, നിലവിലെ പ്രശ്നങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നുമാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കിയത്. അമിതമായി വൈദ്യുതി ഉപയോഗിക്കുന്നത് ഒഴിവാക്കി ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിക്കുമ്പോഴും, വൈകുന്നേരങ്ങളിലും രാത്രികളിലും വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ ദുസ്സഹമാക്കുന്നു. ചൂടുകാലത്ത് വൈദ്യുതി കൂടി മുടങ്ങുന്നതോടെ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചു പലയിടങ്ങളിലും ജനങ്ങൾ കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിലെത്തി. അമ്പലപ്പുഴയിൽ അർദ്ധരാത്രി മുതൽ പുലർച്ചെ വരെ നാട്ടുകാർ പ്രതിഷേധിച്ചു. തൊടുപുഴയിൽ കെഎസ്ഇബി ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പായ വിരിച്ചും, കണ്ണൂരിൽ വൈദ്യുതി ഭവന് മുന്നിൽ മെഴുകുതിരി നൽകിയും പ്രതിഷേധം രേഖപ്പെടുത്തി.

ലോഡ് കൂടുമ്പോൾ വൈദ്യുതി മുടങ്ങുന്നത് സ്വാഭാവികമാണെന്നാണ് മന്ത്രിയുടെ നിലപാട്. റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെ പുറത്തുനിന്നും കൂടുതൽ വില നൽകി വൈദ്യുതി വാങ്ങുക എന്നതാണ് നിലവിലെ സാഹചര്യത്തിൽ ഏക പോംവഴി. എന്നാൽ, ഇത് ഭാവിയിൽ വൈദ്യുതി ബില്ലിൽ വലിയ വർദ്ധനവിന് കാരണമാകുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കുണ്ട്. ‘പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ’ എന്ന സർക്കാർ വാഗ്ദാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ചൂട് വർധിച്ചതും മഴയില്ലാത്തതുമാണ് വൈദ്യുതി ഉപഭോഗം കൂടാനും ഉൽപാദനം കുറയാനും കാരണമായതെന്നും, ഈ സാഹചര്യത്തിൽ വിമർശകർ പ്രകൃതിയോട് ചോദിക്കണമെന്നുമാണ് മന്ത്രി ഇതിന് മറുപടിയായി പറഞ്ഞത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

8 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

10 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

17 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

1 day ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago