സണ്ണി ജോസഫ്
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്ത് ബന്ധുനിയമനങ്ങൾക്കെതിരെ സദാചാര പ്രസംഗം നടത്തിയ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും യഥാർത്ഥ മുഖം വെളിവാക്കിക്കൊണ്ട് പുതിയ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം. മന്ത്രിയുടെ സ്വന്തം സഹോദരീ ഭർത്താവായ ബെന്നി തോമസിനെ അതീവ പ്രാധാന്യമുള്ള അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പദവിയിലാണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ പുറത്തുവിട്ട പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ഔദ്യോഗിക വിവരങ്ങളിലാണ് കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന ഈ നിയമനം വെളിച്ചത്തായത്.
കണ്ണൂർ ഉളിക്കൽ സ്വദേശിയായ ബെന്നി തോമസ് നിലവിൽ ഡിസിസി ജനറൽ സെക്രട്ടറിയാണ്. അർഹരായ ഒട്ടനവധി സാധാരണ കോൺഗ്രസ് പ്രവർത്തകരെയും പ്രാപ്തരായ ഉദ്യോഗസ്ഥരെയും അവഗണിച്ചുകൊണ്ടാണ്, പാർട്ടിയിലെ സ്വാധീനവും മന്ത്രമാരുമായുള്ള അടുത്ത കുടുംബബന്ധവും മാത്രം മാനദണ്ഡമാക്കി ഇത്തരമൊരു ഉന്നത പദവി സ്വന്തക്കാരന് വച്ചുനീട്ടിയിരിക്കുന്നത്. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമന വിവാദങ്ങളിൽ ധാർമ്മികത പ്രസംഗിക്കുകയും നിയമസഭയ്ക്കകത്തും പുറത്തും കടുത്ത പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത കോൺഗ്രസ് നേതൃത്വം, അധികാരം ലഭിച്ചപ്പോൾ അതേ അഴിമതിയും സ്വജനപക്ഷപാതവും യാതൊരു ലജ്ജയുമില്ലാതെ ആവർത്തിക്കുകയാണെന്ന വിമർശനം ശക്തമാണ്.
അധികാരത്തിലെത്തിയാൽ സുതാര്യതയും ജനപക്ഷ ഭരണവും ഉറപ്പുനൽകിയ കോൺഗ്രസ് മുന്നണിയിൽ നിന്ന് തന്നെ തുടക്കത്തിലേ ഇത്തരമൊരു നിയമനം ഉണ്ടായത് അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുൻപ് ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം അവരുടെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. സ്വന്തക്കാർക്കും ബന്ധുക്കൾക്കും പദവികൾ വെച്ചുമാറാനുള്ള കേന്ദ്രമായി പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ കോൺഗ്രസ് മാറ്റുകയാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ സംഘടനകളും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…