elephant set on fire tamil nadu
ചെന്നൈ: തമിഴ്നാട് മസിനഗുഡിയില്‍ റിസോര്‍ട്ടിന് മുന്നിലെത്തിയ കാട്ടാനയെ തീ കൊളുത്തിയ സംഭവത്തില്‍ പ്രതികളുടെ ഞെട്ടിപ്പിയ്ക്കുന്ന മൊഴി പുറത്ത്. കാട്ടാന വസ്തുവകകള്‍ നശിപ്പിച്ചതിലുള്ള പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. പെട്രോൾ ഒഴിച്ച് കത്തിച്ച തുണി ആനയുടെ തലയിലേക്ക് എറിയുന്ന ദൃശ്യങ്ങൾ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. റിസോര്‍ട്ടിലെ ജീവനക്കാരന്റെ കാര്‍ മുമ്പ് ആന നശിപ്പിയ്ക്കാന്‍ ശ്രമിച്ചിരുന്നു. കൂടാതെ റിസോര്‍ട്ടിനടുത്തും നാശം വരുത്തിയിരുന്നു. ഇതാണ് പ്രതികാരത്തിന് കാരണമെന്നാണ് പ്രതികള്‍ പ്രതികള്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.
അതേസമയം തല ഭാഗത്ത് മാരക വ്രണവുമായി രക്തവും പഴുപ്പും ഒലിയ്ക്കുന്ന നിലയില്‍ അഞ്ച് ദിവസം മുമ്പാണ് മസിനഗുഡി- സിങ്കാര റോഡില്‍ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്. ചെവിക്ക് ചുറ്റും ചീഞ്ഞളിഞ്ഞിരുന്നു. കടുവയോ മറ്റോ ആക്രമിച്ചതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ആനയ്ക്ക് ഭക്ഷണത്തില്‍ മരുന്നു വച്ചു നല്‍കിയെങ്കിലും സുഖപ്പെട്ടില്ല. തുടര്‍ന്ന് മയക്കു വെടിവച്ച് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോകും വഴിയാണ് ചരിഞ്ഞത്. കാട്ടാനയ്ക്ക് മാരകമായി പൊള്ളലേറ്റെന്ന് പോസ്റ്റ്മോര്‍ട്ടത്തിലും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ കൂടി പ്രചരിച്ചതോടെ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ റിസോര്‍ട്ട് നടത്തിപ്പുകാരായ റെയ്മണ്ട ഡീന്‍, പ്രശാന്ത് എന്നിവരെ പൊലീസ് റിമാന്‍ഡ് ചെയ്തു. റിക്കി റയാന്‍ എന്നയാള്‍ ഒളിവിലാണ്. അന്വേഷണ സംഘം ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിയ്ക്കുകയാണ്. ആനയുടെ ശരീരത്തില്‍ നേരത്തെ ഉണ്ടായിരുന്ന മറ്റ് മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ചും വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…