കൊച്ചി: എറണാകുളം ചേരാനല്ലൂർ പാർത്ഥസാരഥി ക്ഷേത്രോത്സവത്തിനിടെ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് വെള്ളം കുടിക്കാനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മാറാടി അയ്യപ്പൻ എന്ന് പേരുള്ള ആനയാണ് ഇടഞ്ഞത്. അകത്തെ പന്തൽ ആന തകർത്തു.
അതേസമയം സംഭവമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ആനയുടെ ഉടമയടക്കമുള്ളവർ സ്ഥലത്തെത്തി ആനയെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന്, ഡോക്ടർമാരെത്തി മയക്കു വെടി വച്ചാണ് ആനയെ തളച്ചത്.

