Sunday, December 14, 2025

സ്റ്റാര്‍ലിങ്ക് ഓഫ് ചെയ്താല്‍ യുക്രെയ്‌ന്റെ പ്രതിരോധ നിര തകര്‍ന്നടിയും !! വ്ളാഡിമിർ സെലന്‍സ്‌കിയ്ക്ക് മുന്നറിയിപ്പുമായി എലോണ്‍ മസ്‌ക്

വാഷിങ്ടണ്‍ : യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കിയ്ക്ക് മുന്നറിയിപ്പുമായി എലോണ്‍ മസ്‌ക്. തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഓഫ് ചെയ്താല്‍ യുക്രെയ്‌ന്റെ പ്രതിരോധ നിര തകര്‍ന്നടിയുമെന്ന് എലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

“യുക്രെയ്ൻ സൈന്യത്തിന്റെ നട്ടെല്ലാണ് എന്റെ സ്റ്റാര്‍ലിങ്ക് സംവിധാനം. ഞാനത് നിര്‍ത്തിവെച്ചാല്‍ അവരുടെ മുഴുവന്‍ പ്രതിരോധ നിരയും തകര്‍ന്നടിയും.’ മസ്‌ക് കുറിച്ചു. നേരത്തെയും സെലന്‍സ്‌കിയ്ക്ക് എതിരെ മസ്‌ക് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരിക്കലും അവസാനിക്കാത്ത യുദ്ധമാണ് സെലന്‍സ്‌കി ആഗ്രഹിക്കുന്നതെന്നും അത് ഹീനമാണെന്നും മാര്‍ച്ച് മൂന്നിന് പങ്കുവെച്ച ഒരു പോസ്റ്റില്‍ മസ്‌ക് പറഞ്ഞു.

റഷ്യൻ ആക്രമണത്തിൽ യുക്രെയ്‌നിലെ ഇന്റര്‍നെറ്റ് ശൃംഖലകള്‍ താറുമാറായതോടെയാണ് രാജ്യത്ത് 2022 ൽ എലോണ്‍ മസ്‌ക് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി നൽകിയത്. ബൈഡൻ ഭരണകൂടമാണ് ഇതിന് വേണ്ടിയുള്ള സാമ്പത്തിക പിന്തുണ നല്‍കിയത്.യുക്രൈനെ തകര്‍ക്കാന്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തെ തടസപ്പെടുത്താനും ഹാക്ക് ചെയ്യാനും അന്ന് റഷ്യ ശ്രമിച്ചിരുന്നു.

Related Articles

Latest Articles