അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും
അതിർത്തി തകർത്തെത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഹമാസ് തീവ്രവാദികൾക്കെതിരായ ഇസ്രയേൽ പ്രത്യാക്രമണം രണ്ട് മാസം കഴിഞ്ഞും മുന്നേറുന്നതിനിടെ ഗാസയിലെ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടെയും പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. 55 രാജ്യങ്ങളുടെ പിന്തുണയോടെ യുഎഇ കൊണ്ടുവന്ന കരട് പ്രമേയം ഇതോടെ രക്ഷാസമിതിയിൽ പാസാക്കാനായില്ല. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തപ്പോൾ ബ്രിട്ടൻ വിട്ടുനിന്നു. യുഎൻ ചാർട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രത്യേകാധികാരം പ്രയോഗിച്ചാണ് അടിയന്തര രക്ഷാസമിതി വിളിച്ചുചേർത്തത്.
ഇസ്രയേലിലും പാലസ്തീനിലുംസമാധാനം പുലരുന്നതിനെ അമേരിക്ക പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് അടുത്ത യുദ്ധത്തിനുള്ള വിത്ത് പാകുകയേ ഉള്ളൂവെന്നും പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം കാണാൻ ഹമാസ് ആഗ്രഹിക്കുന്നില്ലെന്നും ‘ -യു.എന്നിലെഅമേരിക്കൻ ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു. എന്നാൽ യുദ്ധത്തിനിടയിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ സംരക്ഷണവും ഹമാസിന്റെ കൈയിലുള്ള ബന്ദികളെ മോചിപ്പിക്കാനുമായി യുദ്ധം താൽക്കാലികമായി നിർത്തിവെക്കുന്നതിനെ തങ്ങൾ പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഹമാസ് ആയുധങ്ങൾ ഒളിപ്പിക്കുകയും ഒളിയുദ്ധം നടത്തുകയും ചെയ്യുന്ന ടണലുകൾ ഇസ്രയേൽ കണ്ടെത്തിയിട്ടുണ്ട്. ഗാസയിലെ അൽ അസ്ഹറർ സർവകലാശാല കാമ്പസിന് താഴെയായാണ് വിശാലമായ ടണലുകൾ കണ്ടെത്തിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ടണലുകൾ ഉണ്ടാക്കി ഹമാസ് മനുഷ്യ കവചം സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ ദിവസം ഹമാസ് ഭീകരരെ കൂട്ടത്തോടെ ഇസ്രയേൽ സൈന്യം ജീവനോടെ പിടികൂടിയിരുന്നു. പിടികൂടിയ തീവ്രവാദികളെ തുണിയുരിഞ്ഞു മുട്ടിൽ നിരത്തി നിർത്തിയ ദൃശ്യങ്ങളും പുറത്തുവന്നു. ഇവർ ശരീരത്തിൽ ബോംബുകളും മറ്റും മറച്ചുവയ്ക്കാനുള്ള സാധ്യത മുന്നിൽക്കണ്ടായിരുന്നു ഈ നീക്കം.
ഇസ്രയേൽ സേന പിടികൂടുമെന്നായപ്പോൾ തീവ്രവാദികൾ ആധുധം വെച്ചു കീഴ്ടങ്ങിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഹമാസ് അനുകൂല റാലികൾ പതിവായി നടക്കുന്ന ഗാസയിലെ പാലസ്തീൻ സ്‌ക്വയറിൽ വച്ചായിരുന്നു പിടിയിലായ തീവ്രവാദികളുടെ നഗ്ന പരേഡ്.അതേസമയം ഇസ്രയേൽ മാദ്ധ്യമങ്ങൾ പുറത്തുവന്ന ദൃശ്യങ്ങളിൽ കൂടുതൽ വിശദീകരണം നൽകാൻ ഇസ്രയേൽ സൈന്യം വിശദാംശങ്ങൾ തയ്യാറായിട്ടില്ല.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…