Saturday, December 27, 2025

ഇഎംഎസിന്റെ മകൻ എസ് ശശി അന്തരിച്ചു

മുംബൈ: കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇഎംഎസിന്റെ (EMS) ഇളയ മകൻ എസ്‌ ശശി അന്തരിച്ചു. 67 വയസായിരുന്നു.ദേശാഭിമാനി ചീഫ്‌ എക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. ഏഴുവർഷം മുമ്പാണ്‌ വിരമിച്ചത്‌. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു.

2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ്‌ ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക്‌ താമസം മാറ്റി. ഇഎംഎസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം.ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ്‌ ഗിരിജയാണ്‌ ഭാര്യ.

Related Articles

Latest Articles