politics

കാത്തിരിപ്പിന് വിരാമം!ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി നാളെ അറിയാം; പ്രഖ്യാപനം മൂന്ന് മണിക്ക്

2024 ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ വൈകീട്ട് മൂന്ന് മണിക്ക്. ഇതിനുപുറമെ ആന്ധ്രാ പ്രദേശ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷൻ അറിയിക്കുമെന്നാണ് വിവരം. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിങ് സന്ധുവും കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെയാണ് ഇരുവരും ചുമതലയേറ്റത്

എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തയാറെടുപ്പുകളേക്കുറിച്ചുള്ള ദേശീയ സർവ്വേ കഴിഞ്ഞ ദിവസം കമ്മീഷൻ പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലെ പരിശോധനയോടുകൂടിയാണ് ഈ വാരം സർവ്വേ പൂർത്തിയായത്. മേയില്‍ അവസാനിച്ച് ജൂണില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെന്നാണ് സൂചന. ഏഴ് ഘട്ടങ്ങളായാണ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. 96 കോടി 88 ലക്ഷം വോട്ടര്‍മാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക.

anaswara baburaj

Recent Posts

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

3 mins ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

3 mins ago

ലോകസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു ; 40 ശാതമാനത്തിലധികം പോളിംഗ്; ഏറ്റവും കൂടുതൽ ബംഗാളിൽ

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 57 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെ 40.09…

28 mins ago

ബാർകോഴ കേസ് ;മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ ഒന്നും നടക്കില്ല ! ജൂൺ 12 ന് നിയമസഭാ മാർച്ച് പ്രഖ്യാപിച്ച് യുഡിഎഫ്

തിരുവനന്തപുരം: ബാർകോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 ന് യുഡിഎഫ് നിയമസഭ…

2 hours ago

തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു ! ന​ഗരത്തിലെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു ; 2 മണിക്കൂർ അതീവജാഗ്രത വേണമെന്ന് കളക്ടറുടെ നിർദേശം

തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…

3 hours ago