ലക്നൗ : ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ ധനപത്ഗഞ്ച് ബ്ലോക്ക് മേധാവി സ്ഥാനം ബിജെപിയ്‌ക്ക്. ബിജെപിയുടെ പാർവതി ദേവി 42 വോട്ടുകൾക്ക് വിജയിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ബിജെപി സ്ഥാനാർത്ഥി ധനപത്ഗഞ്ച് ബ്ലോക്ക് മേധാവിയാകുന്നത്. വൻ പോലീസ് സുരക്ഷയോടെയായിരുന്നു വോട്ടെണ്ണൽ നടത്തിയത്.
എസ്പി സ്ഥാനാർത്ഥി ഉഷാ സിംഗ് 39 വോട്ടുകൾ നേടി. മായങ് കുടുംബത്തിൽ പെട്ടയാളാണ് ഉഷാ സിംഗ്. സ്വാതന്ത്ര്യത്തിനു ശേഷം ഉഷാ സിംഗിന്റെ കുടുംബാംഗങ്ങൾക്കോ അടുത്ത ബന്ധമുള്ളവർക്കോ ആയിരുന്നു ധനപത്ഗഞ്ച് ബ്ലോക്ക് മേധാവി സ്ഥാനം കൈമാറി വന്നിരുന്നത്. ആ കുടുംബ വാഴ്ചയ്ക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്.

