Tuesday, December 23, 2025

തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

ദില്ലി: ബിനാമി പേരില്‍ അനധികൃത സ്വത്തുസമ്പാദനം നടത്തി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ ഇന്ന് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഡല്‍ഹിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവകുമാറിന് ഇ.ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ഇതിനെ ചോദ്യം ചെയ്ത് ശിവകുമാര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി ശിവകുമാറിന്റെ ഹര്‍ജി തള്ളിയതോടെയാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറായത്.

അതേസമയം, തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ശിവകുമാര്‍ പ്രതികരിച്ചു. എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് വിശ്വസിക്കുന്ന താന്‍ കേസിലെ നടപടിക്രമങ്ങളുമായി സഹകരിക്കുമെന്നു വ്യക്തമാക്കി. ഇഡിയുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.2017ല്‍ ശിവകുമാറിന്‍റെ കര്‍ണാടകയിലെ വസതിയില്‍ റെയിഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നികുതി വെട്ടിപ്പ് നടത്തി, ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ സെപ്തംബറില്‍ ശിവകുമാറിനെതിരെ ഇഡി കേസെടുത്തിരുന്നു.

Related Articles

Latest Articles