engine failure; Indigo flight from Delhi to Chennai was turned back immediately
ദില്ലി: ദില്ലിയിൽ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഒരു മണിക്കുറിന് ശേഷമാണ് ദില്ലിയിൽ തന്നെ വിമാനം തിരിച്ചിറക്കിയത്. രാത്രി 10.39ഓടെയായിരുന്നു വിമാനം ദില്ലി വിമാനത്താവളത്തിലെത്തിയത്.
6E-2789 എന്ന നമ്പറിലുള്ള എയർബസ് എ321നിയോ വിമാനം 230 യാത്രക്കാരുമായാണ് ദില്ലി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത്. എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ടതിന് മിനിറ്റുകൾക്കകം തന്നെ തിരിച്ച് പറക്കുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറിന് ശേഷം ദില്ലിയിൽ തന്നെ തിരിച്ചിറക്കി.
9.46നാണ് ദില്ലിയിൽ നിന്നും വിമാനം യാത്രതിരിച്ചത്. ചെന്നൈയിൽ 12.24നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. നേരത്തെ ദില്ലിയിൽ നിന്നും യു.എസിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം എൻജിൻ തകരാറിനെ തുടർന്ന് റഷ്യയിലിറക്കിയിരുന്നു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…