Death
മരണവീട്ടില്‍ എത്തിയ ആംബുലന്സിന്റെ താക്കോല്‍ കാണാതായി. മരണവീട്ടില്‍ നിന്ന് ഫ്രീസര്‍ തിരിച്ചെടുക്കാന്‍ എത്തിയ ആംബുലന്സിന്റെ താക്കോല്‍ നഷ്‍ടപ്പെപ്പെട്ടതായാണ് പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് മലപ്പുറം അങ്ങാടിപ്പുറത്താണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി.
അങ്ങാടിപ്പുറം ദേശീയപാതയില്‍ മേല്‍പ്പാലത്തിനു താഴെയാണ് സംഭവം. പരേതന്‍റെ വീട്ടിലേക്ക് ആംബുലന്‍സിന് പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍ മേല്‍പ്പാലത്തിനു താഴെയുള്ള അനുബന്ധറോഡില്‍ വണ്ടി നിര്‍ത്തിയിടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറോട് പെട്ടെന്ന് വണ്ടി റോഡില്‍നിന്നു നീക്കാന്‍ മാന്യമല്ലാത്തരീതിയില്‍ ചിലര്‍ ഫോണിലൂടെ ആവശ്യപ്പെട്ടുവെന്ന് ഡ്രൈവര്‍ പറയുന്നു. എന്നാല്‍വണ്ടി നിര്‍ത്തിയിടേണ്ടിവന്ന സാഹചര്യം ആംബുലന്‍സ് ഡ്രൈവര്‍ അറിയിച്ചു. പക്ഷേ, ഫ്രീസറുമായി തിരിച്ചെത്തിയപ്പോഴേക്കും ആംബുലന്‍സില്‍നിന്ന് താക്കോല്‍ നഷ്‍ടപ്പെട്ടിരുന്നു.
നേരത്തെ കോള്‍ വന്ന ഫോണ്‍ നമ്പറില്‍ തിരിച്ചുവിളിച്ചെങ്കിലും താക്കോല്‍ കിട്ടിയില്ല. ഒരുമണിക്കൂറോളം റോഡില്‍ ആംബുലന്‍സ് നിര്‍ത്തിയിടേണ്ടിവന്നു. ഇതോടെ പാലത്തിനടിയില്‍ ഗതാഗതക്കുരുക്കായി. തുടര്‍ന്ന് പ്രദേശവാസികള്‍ വാഹനനിയന്ത്രണം ഏറ്റെടുക്കുകയും വണ്ടികള്‍ മറുവശത്തേക്ക് തിരിച്ചുവിടുകയും ചെയ്‍താണ് കുരുക്ക് ഒഴിവാക്കിയത്.
പിന്നീട് മെക്കാനിക്ക് എത്തി വാഹനത്തിലെ ഇഗ്നീഷ്യന്‍ സംവിധാനം വേര്‍പ്പെടുത്തിയാണ് ആംബുലന്‍സ് നീക്കിയത്. ആംബുലന്‍സ് ഡ്രൈവര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…