Friday, May 3, 2024
spot_img

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനം ഭവനപദ്ധതിയുമായി ബി ജെ പി: കവിയൂര്‍ പൊന്നമ്മ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു

തൃശ്ശൂര്‍: 65 വയസ്സായ അംബുജാക്ഷിയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയാണ് ബി ജെ പി പാല്‍ വിറ്റ് ഉപജീവനം കഴിച്ചിരുന്ന അംബുജാക്ഷിയ്ക്ക് ആകെ ഉണ്ടായിരുന്ന കിടപ്പാടം കൂടി പ്രളയം കവര്‍ന്നെടുത്തിരുന്നു. ബുദ്ധിക്കുറവുള്ള രണ്ട് മക്കളുമായി ജീവിത പ്രാരാബ്ദങ്ങളില്‍ മുങ്ങിപ്പോയ ഇവര്‍ക്ക് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കുന്ന ബി ജെ പിയുടെ സാന്ത്വനം ഭവനപദ്ധതിയാണ് തുണയായത്.

ഗുരുവായൂര്‍ ബ്രഹ്മകുളത്ത് ബിജെപി നിര്‍മ്മിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ ദാനം സിനിമാനടി കവിയൂര്‍ പൊന്നമ്മ നിര്‍വ്വഹിച്ചു. എട്ട് ലക്ഷം രൂപ ചിലവഴിച്ചാണ് അംബുജാക്ഷിക്ക് വീട് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നതെന്നും മണലൂര്‍ നിയോജക മണ്ഡലത്തില്‍ പത്ത് വീടുകള്‍ ഇത്തരത്തില്‍ പണി പൂര്‍ത്തിയായി വരുന്നതായും ബിജെപി നേതൃത്വം പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കുന്നതിനായി ബിജെപി ആവിഷ്‌കരിച്ച പദ്ധതിയാണ് ‘സാന്ത്വനം ഭവനപദ്ധതി.

Related Articles

Latest Articles