Sunday, December 14, 2025

വെടിയുണ്ട കാണാതായ സംഭവം; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: പൊലീസ് സേനയിലെ വെടിയുണ്ട കാണാതായ സംഭവത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. നേരത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ എസ്എപി ക്യാമ്പിലെത്തി തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. വെടിയുണ്ട കാണാതായ സംഭവം ഗൗരവമുള്ളതായതിനാന്‍ അത് അന്വേഷിക്കാനുള്ള ചുമതല ഐജി ശ്രീജിത്തിനെ ഏല്‍പ്പിക്കുകയായിരുന്നു.ക്രൈം ബ്രാഞ്ച് എസ്പി നവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

15 ഉദ്യോഗസ്ഥരാണ് ഐജി ശ്രീജിത്തിന്റെ പ്രത്യേക സംഘത്തില്‍ ഉള്‍പെടുന്നത്. ഇതില്‍ എസ്.പിയും ഡിവൈ.എസ്.പിമാരും ഉള്‍പ്പെടെ 15 പേരുണ്ടാകും. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതലയെങ്കിലും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെയും ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്തും. 22 വര്‍ഷത്തെ ഏഴ് ഘട്ടമായി തിരിച്ചായിരിക്കും ഇവര്‍ അന്വേഷണം നടത്തുക. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈബ്രാഞ്ചിന്റെ തീരുമാനം.

പൊലീസിന്റെ 25 തോക്കുകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തിയത്. നേരത്തേ നടത്തിയ പരിശോധനയിലും തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മണിപ്പൂരിലുള്ള തോക്കുകള്‍ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയൂം വാട്‌സ്ആപ് സംവിധാനത്തിലൂടെയും എഡിജിപി പരിശോധിച്ചു.

വിവിധ ക്യാമ്പുകളിലേക്ക് കൊണ്ടുപോയ തോക്കുകള്‍ പരിശോധനക്കായി തിങ്കളാഴ്ച പുലര്‍ച്ച എസ്എപി ആസ്ഥാനത്ത് എത്തിച്ചിരുന്നു. ഈ തോക്കുകളുടെ ബോഡി നമ്പറും രേഖയിലെ നമ്പറും ഒത്തുനോക്കിയായിരുന്നു പരിശോധന.

Related Articles

Latest Articles