Tuesday, December 23, 2025

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തണം; സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയാൻ ശക്തമായ നിയമങ്ങൾ വരണം; വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പത്മ പുരസ്‌കാര ജേതാക്കൾ

ദില്ലി: ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് പത്മ പുരസ്‌കാര ജേതാക്കൾ. അവാർഡ് ലഭിച്ച 70ലധികം ജേതാക്കളാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലയ്‌ക്ക് പിന്നാലെയാണ് ജേതാക്കൾ പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.

സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനായി ശക്തമായ നിയമങ്ങൾ വരണമെന്നും ആശുപത്രികളിലും മറ്റ് ആരോഗ്യമേഖലാ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കത്തിൽ പറയുന്നു. ഡോക്ടർമാർക്കും ആരോഗ്യമേഖലയിലെ ജീവനക്കാർക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ 2019ൽ തയ്യാറാക്കിയ ബിൽ പാസാക്കണമെന്നും ജേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം, ബംഗാളിൽ ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് പ്രതിഷേധം കനക്കുകയാണ്. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles