entered the house under the pretense of being ill; In Chennai, a Malayali couple was killed and stolen with gold worth 100 Pawan; Police have started an investigation
ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്.
രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്. വീട്ടിൽനിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇരുവരെയും ആക്രമിച്ച് സ്വർണ്ണവുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. പ്രസന്നകുമാരി അദ്ധ്യാപികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ I…
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…